You are Here : Home / News Plus

മാപ്പ് പറയില്ല, കേസുമായി മുന്നോട്ടെന്ന് അമേരിക്ക; നിലപാടില്‍ ഉറച്ച് ഇന്ത്യ

Text Size  

Story Dated: Friday, December 20, 2013 08:44 hrs UTC

 

വിസരേഖകളില്‍ കൃത്രിമം നടത്തിയെന്നാരോപിച്ച് യു.എസിലെ മുന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക തള്ളി. ദേവയാനിക്കെതിരായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പു പറയണമെന്ന ആവശ്യവും അമേരിക്കന്‍ അധികൃതര്‍ തള്ളിയിട്ടുണ്ട്.

യു.എന്‍ പ്രതിനിധി സംഘത്തിലേക്കുള്ള ദേവയാനിയുടെ പുതിയ നിയമത്തിന് അമേരിക്കയുടെ അക്രെഡിറ്റേഷന്‍ ആവശ്യമാണ്. എന്നാല്‍ അക്രെഡിറ്റേഷന്‍ നല്‍കില്ളെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More