You are Here : Home / News Plus

പാമ്പു കടിയേറ്റു മരിച്ച വിദ്യാര്‍ഥിയുടെ സഹപാഠികള്‍ക്ക് ഭീഷണി

Text Size  

Story Dated: Sunday, November 24, 2019 12:12 hrs UTC

സുല്‍ത്താന്‍ബത്തേരി സര്‍വ്വജന വിദ്യാലയത്തില്‍ ക്ലാസ് മുറിയില്‍ വച്ച്‌ പാമ്ബുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ സഹപാഠികള്‍ക്ക് ഭീഷണി.
 
ഇനി മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ സംസാരിക്കരുത് എന്നാണ് അധ്യാപകര്‍ക്കെതിരെ സംസാരിച്ച വിദ്യാര്‍ഥികളോട് നാട്ടുകാരില്‍ ഒരു വിഭാഗം ഭീഷണി മുഴക്കിയിരിക്കുന്നത്.
 
അതേസമയം, തങ്ങളുടെ സഹപാഠിയുടെ ജീവനെടുക്കാന്‍ ഇടയാക്കിയ അലസതയെയാണ് തങ്ങള്‍ എതിര്‍ത്തതെന്ന് കുട്ടികള്‍ പറയുന്നു.
 
 
 
കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മേലും സമ്മര്‍ദ്ദം ഉണ്ട്. എന്നാല്‍ തങ്ങളുടെ കൂട്ടുകാരിക്ക് വേണ്ടി നടത്തിയ തുറന്നുപറച്ചിലില്‍ കുറ്റബോധമില്ലെന്ന് കുട്ടികള്‍ പറയുന്നു.
 
സ്കൂളിനെ തകര്‍ക്കാന്‍ കൂട്ടു നില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാരില്‍ ഒരു വിഭാഗം ഇവക്കെതിരെ ഭീഷണി ഉയര്‍ത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.