തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മധുര, തേനി, ദിണ്ടിഗുൾ, വിരുദുനഗർ എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മോദി സംസാരിക്കും. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ഉൾപ്പടെയുള്ള അണ്ണാഡിഎംകെ നേതാക്കളും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആറാമത്തെ തമിഴ്നാട് സന്ദർശനമാണിത്.
Comments