You are Here : Home / News Plus

ശബരിമല പ്രശ്നം സജീവമാക്കുന്നു; നാമജപ പ്രതിഷേധത്തിനൊരുങ്ങി കർമസമിതി

Text Size  

Story Dated: Saturday, April 13, 2019 02:45 hrs UTC

തെരഞ്ഞെടുപ്പിൽ ശബരിമല പ്രശ്നം സജീവമാക്കാൻ ശബരിമല കർമ്മസമിതി. നോട്ടീസുകളും ഫ്ളക്സുകൾക്കും പുറമേ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നാമജപ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സമിതി. സമിതിക്കെതിരെ ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത് എന്നതാണ് ശബരിമല കർമ്മസമിതിയുടെ മുദ്രാവാക്യം. സംസ്ഥാനമാകെ കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിച്ചും വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തുമാണ് പ്രചരണം നടത്തുന്നത്. എന്നാൽ, തെര‍ഞ്ഞെടുപ്പിനേക്കുറിച്ചോ ബിജെപി സ്ഥാനാർത്ഥികളേക്കുറിച്ചോ പരാമർശമൊന്നുമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.