You are Here : Home / News Plus

ശബരിമലയിലെ യുവതി പ്രവേശം: കൊടും ചതിയെന്ന് ശ്രീധരന്‍ പിള്ള, വിശ്വാസ വഞ്ചനയെന്ന് എംടി രമേശ്

Text Size  

Story Dated: Wednesday, January 02, 2019 08:18 hrs UTC

യുവതികളെ ശബരിമല കയറ്റിയ നടപടി കൊടുംക്രൂരതയെന്ന് ബിജെപി. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബിജെപി വിശദമാക്കി. പ്രതിഷേധം എങ്ങനെ വേണമെന്ന് ശബരിമല കർമ്മസമിതിയും സന്യാസിമാരും തീരുമാനിക്കും. ബിജെപി അരയും തലയും മുറുക്കി ഒപ്പമുണ്ടാകുമെന്നും പി എസ് ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രി വിശ്വാസവഞ്ചന കാണിച്ചെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. വരും മണിക്കൂറുകളിൽ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും എം ടി രമേശ് പറഞ്ഞു. മുഖ്യമന്ത്രിയെ കൊണ്ട് കണക്ക് പറയിക്കുമെന്നും എം ടി രമേശ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More