You are Here : Home / News Plus

ഇറാഖില്‍ നിന്ന് 29 നഴ്സുമാര്‍ കൂടി തിരിച്ചെത്തി

Text Size  

Story Dated: Saturday, July 12, 2014 05:46 hrs UTC

ഇറാഖില്‍ നിന്ന് 29 നഴ്സുമാര്‍ കൂടി തിരിച്ചത്തെി. ഇറാഖിലെ ദിയാലയില്‍ അഞ്ച് ആശുപത്രികളിലായി ജോലി ചെയ്യുന്ന 29 നഴ്സുമാരാണ് നാട്ടിലത്തെിയത്. ഇന്നു പുലര്‍ച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് നഴ്സുമാരുടെ സംഘമത്തെിയത്. ഇന്ത്യന്‍ എംബസിയുടെയും നോര്‍ക്ക സഹായത്തോടെയുമായിരുന്നു ഇവരുടെ മടക്കം. യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇടപെട്ടാണ് ഇവരെ നാട്ടിലത്തെിച്ചത്. നോര്‍ക്ക റൂട്ട്സ് ഇവര്‍ക്ക് 2000 രൂപയും നല്‍കിയിരുന്നു. ഇന്നലെ പുലര്‍ച്ചയോടെ ഇറാഖില്‍ നിന്നും ഇവര്‍ കരമാര്‍ഗം ഷാര്‍ജയിലത്തെി. അവിടെ നിന്നും രാത്രി പത്തുമണിയോടെയാണ് കൊച്ചിയിലേക്ക് തിരിച്ചത്. നാലു മാസം മുമ്പാണ് ഇവരില്‍ ഭൂരിഭാഗവും കൊച്ചിയിലെ ഒരു ട്രാവല്‍ ഏജന്‍സി വഴി ഇറാഖിലത്തെിയത്. നഴ്സുമാരിലധികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ളവരാണ്. പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നും നടപടിയുണ്ടാവണമെന്ന് നഴ്സുമാര്‍ അഭ്യര്‍ഥിച്ചു. ദിയാലയില്‍ ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ച് നഴ്സുമാര്‍ കൂടി എത്താനുണ്ട്. യാത്രാ രേഖകള്‍ ശരിയാവാനുള്ളതു കൊണ്ട് ഇവര്‍ ഷാര്‍ജയില്‍ കുടുങ്ങി കിടക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.