You are Here : Home / News Plus

വൈകിയെങ്കിലും വിവേകം വന്നു; പഠിപ്പുമുടക്കി സമരം വേണ്ടെന്നു എസ്എഫ്ഐ

Text Size  

Story Dated: Monday, July 07, 2014 10:18 hrs UTC

പഠിപ്പുമുടക്കിയുള്ള സമരം എല്ലാ സംഘടനകളും ഉപേക്ഷിക്കണമെന്ന് എസ്.എഫ്.ഐ. പഠിക്കാനാണ് സമരം, പഠിപ്പ് മുടക്കാനല്ലെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി ശിവദാസന്‍ പറഞ്ഞു. അക്രമസമരവും പഠിപ്പുമുടക്ക് സമരവും എല്ലാ സംഘടനകളും ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമസമരം കാലഹരണപ്പെട്ട സമരരീതിയാണെന്നും ശിവദാസന്‍ പറഞ്ഞു.
പഠിപ്പുമുടക്കലല്ല, പഠിക്കലാണ് പുതിയ സമരരീതിയെന്നും വിദ്യാഭ്യാസരംഗത്തെ ഗുണകരമല്ലാത്ത പഴഞ്ചന്‍ സമരരീതികളില്‍നിന്ന് വിട്ടുനില്ക്കാന്‍ എസ്.എഫ്.ഐ.പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്നും കഴിഞ്ഞ ദിവസം സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടിരുന്നു. എസ്.എഫ്.ഐ. ജില്ലാ സമ്മേളനം മട്ടന്നൂര്‍ പി.പി.ഗോവിന്ദന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനംചെയ്തുകൊണ്ടാണ് ജയരാജന്‍ ഇത് പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.