You are Here : Home / News Plus

കേരളത്തിലെ അഞ്ച് എം.പിമാര്‍ക്ക് എതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി

Text Size  

Story Dated: Tuesday, July 01, 2014 07:55 hrs UTC

ശശി തരൂര്‍, കെ.വി. തോമസ്, പി. കരുണാകരന്‍, ആന്‍േറാ ആന്‍റണി, ജോസ് കെ. മാണി  എന്നീ കേരളത്തില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേര്‍ക്കെതിരെ ഹൈകോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി.  തെരഞ്ഞെടുപ്പ് അഴിമതിയും പെരുമാറ്റ ചട്ടലംഘനവും ആരോപിച്ചാണ് എല്ലാവര്‍ക്കുമെതിരെ ഹരജി സമര്‍പ്പിച്ചത്. ഇവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഹര്‍ജി  നല്‍കാനുള്ള കാലവധിയായ 45 ദിവസം പൂര്‍ത്തിയാകുന്ന ദിവസമായിരുന്നു തിങ്കളാഴ്ച. ഈ സാഹചര്യത്തിലാണ് ഹര്‍ജികളെല്ലാം ഒന്നിച്ച് തിങ്കളാഴചതന്നെ ഫയല്‍ ചെയ്തത്. അഞ്ചുപേര്‍ക്കെതിരെ ഒമ്പത് ഹരജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.