You are Here : Home / News Plus

വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നത് ഉദ്യോഗസ്ഥ വൃന്ദം -ജി. സുകുമാരന്‍ നായര്‍

Text Size  

Story Dated: Saturday, June 28, 2014 07:23 hrs UTC

വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നത് ഉദ്യോഗസ്ഥ വൃന്ദമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി മുസ് ലിം ലീഗിന്‍െറ കുഴപ്പം കൊണ്ടെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് സത്യാവസ്ഥ മനസിലാക്കിയത്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ് ലിം ലീഗ് കുറച്ചുകൂടി ഇച്ഛാശക്തി കാണിക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.എല്ലാ പ്രശ്നങ്ങള്‍ക്കും പിന്നില്‍ ഉദ്യോഗസ്ഥ ലോബിയാണ്. ഇവരാണ് മന്ത്രി അറിയാതെ ഉത്തരവ് പുറപ്പെടുവിക്കുന്നത്. മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. എയ്ഡഡ് മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാരിന് മുകളില്‍ ലോബി പ്രവര്‍ത്തിക്കുന്നതായും വാര്‍ത്താസമ്മേളനത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.