You are Here : Home / News Plus

ഇറാഖ്: രണ്ട് ഇന്ത്യന്‍ നഴ്‌സുമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

Text Size  

Story Dated: Thursday, June 26, 2014 04:02 hrs UTC

ഇറാഖിലെ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയില്‍നിന്ന് രണ്ട് ഇന്ത്യന്‍ നഴ്‌സുമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ബാഗ്ദാദിലെ കര്‍ബലയിലേക്കാണ് രണ്ട് നഴ്‌സുമാരെ മാറ്റിയിട്ടുള്ളത്. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഉടന്‍ ഒരുക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

17 ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് മടങ്ങിയതായും അബ്ദറുദ്ദീന്‍ അറിയിച്ചു. അതിനിടെ തിക്രിത്തിലെ ആസ്പത്രിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള 46 ഇന്ത്യന്‍ നഴ്‌സുമാര്‍ ഇപ്പോഴും അവിടെത്തന്നെയാണ്. അവര്‍ക്ക് വൈദ്യുതിയും ഭക്ഷണവും ലഭിക്കുന്നുണ്ട്. തീവ്രവാദികളൊന്നും ഇതുവരെ ആസ്പത്രിയില്‍ കടന്നിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.