You are Here : Home / News Plus

മത്സ്യത്തൊഴിലാളികളുടെ ദുരിതം: പ്രതിപക്ഷം സഭ വിട്ടു

Text Size  

Story Dated: Tuesday, June 24, 2014 08:11 hrs UTC

ട്രോളിങ് നിരോധന കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പി കെ ഗുരുദാസന്‍ എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് പി കെ ഗുരുദാസന്‍ ചൂണ്ടിക്കാട്ടി. കടാശ്വാസത്തിനായി 178 കോടിയുടെ സഹായം വാഗ്ദാനം ചെയ്തുവെങ്കിലും നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കടാശ്വാസ പദ്ധതി നടപ്പാക്കുന്നതില്‍ സംഭവിച്ച വീഴ്ചകള്‍ പരിഹരിച്ച് പദ്ധതി കാര്യക്ഷമമാക്കുമെന്ന് ഫിഷറീസ് മന്ത്രി കെ ബാബു അറിയിച്ചു. സൗജന്യ റേഷന്‍ നല്‍കാന്‍ 20 ലക്ഷംരൂപ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.