You are Here : Home / News Plus

ഐഎഎസ് തര്‍ക്കം ജനങ്ങളെ ബാധിക്കരുതെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, June 22, 2014 09:37 hrs UTC




സംസ്ഥാനത്ത് ഐഎഎസുകാര്‍ക്കിടയിലുള്ള തര്‍ക്കം ജനങ്ങളെ ബാധിക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ കാര്യങ്ങള്‍ കൃത്യമായി നടക്കണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.ചെറിയ ചില തെറ്റിദ്ധാരണകളാണ് ഐഎഎസുകാര്‍ തമ്മിലുള്ള തര്‍ക്കത്തിനു കാരണം. ഇതു പറഞ്ഞു പരിഹരിക്കാനാണ് ശ്രമിക്കുന്നത്. വിഷയത്തില്‍ തിങ്കളാഴ്ച ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഉദ്യോഗസ്ഥര്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നുണെ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.