You are Here : Home / News Plus

ഇറാക്കില്‍ കുടുങ്ങി കിടക്കുന്ന മലയാളികളായ നഴ്‌സുമാരുടെ യാത്രാ ചെലവ് നോര്‍ക്ക വഹിക്കും

Text Size  

Story Dated: Wednesday, June 18, 2014 09:50 hrs UTC

ഇറാക്കില്‍ കുടുങ്ങി കിടക്കുന്ന മലയാളികളായ നഴ്‌സുമാരുടെ യാത്രാ ചെലവ് വഹിക്കുവാന്‍ നോര്‍ക്ക തയ്യാറാണെന്ന് നോര്‍ക്ക സിഇഒ പി. സുധീപ്. നഴ്‌സുമാര്‍ ആവശ്യപ്പെട്ടാല്‍ അവരുടെ യാത്രാ ചെലവ് നോര്‍ക്ക വഹിക്കും. നഴ്‌സുമാര്‍ക്കു കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം കിട്ടുന്നില്ലെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാക്കിലെ തിക്രിത്തില്‍ തന്നെ 46 നഴ്‌സുമാര്‍ കുടുങ്ങി കിടക്കുന്നുണ്‌ടെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഇതില്‍ 44 പേരും മലയാളികളാണ്. മറ്റു പല സ്ഥലങ്ങളിലും നഴ്‌സുമാര്‍ ജോലിചെയ്യുന്നുണ്‌ടെന്നാണ് വിവരം. ഇവരെ എയര്‍പോര്‍ട്ടില്‍ എത്തിച്ചാല്‍ മാത്രമേ ഇന്ത്യയിലേക്ക് എത്തിക്കുവാന്‍ സാധിക്കു.

നഴ്‌സുമാരുടെ വിവരങ്ങള്‍ അറിയുന്നതിന് നോര്‍ക്കയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്നും വിളിക്കേണ്ട നമ്പര്‍-1800 4253 939. വിദേശത്തു നിന്നും വിളിക്കേണ്ട നമ്പര്‍- 0091 471 233 3339.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.