You are Here : Home / News Plus

ആംബുലന്‍സ് അഴിമതി: വയലാര്‍ രവിയുടെ മകനെതിരെ കേസ്

Text Size  

Story Dated: Wednesday, June 11, 2014 10:22 hrs UTC



മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ വയലാര്‍ രവിയുടെ മകനെതിരെ രാജസ്ഥാന്‍ പോലീസ് കേസെടുത്തു. 108 ആംബുലന്‍സ് നടത്തിപ്പിന്റെ മറവില്‍ കോടികള്‍ തട്ടിച്ചു എന്നാണ് കേസ്.
വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും രാജസ്ഥാന്‍ പോലീസിന്റെ പ്രതിപ്പട്ടികയില്‍ ഉണ്ട്.

കോണ്‍ഗ്രസ് നേതാക്കളും അവരുടെ അടുത്ത ബന്ധുക്കളം ചേര്‍ന്നാണ് 108 ആംബുലന്‍സ് പദ്ധതിയിലേക്ക് ആവശ്യമായ ആംബുലന്‍സുകള്‍ നല്‍കുന്നത്. ഇതിനായി ചികിത്സ എന്ന പേരില്‍ ഒരു ഹെല്‍ത്ത് കെയര്‍ സ്ഥാപനവും തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ 108 ആംബുലന്‍സ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. പലയിടത്തും പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ആക്ഷേപങ്ങളുണ്ട്. ഇപ്പോള്‍ രണ്ടരക്കോടി രൂപയുടെ അഴിമതിയാണ് രാജസ്ഥാന്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.