You are Here : Home / News Plus

എന്റെ ജീവിതം പാഠപുസ്തകമാക്കേണ്ട: മോദി

Text Size  

Story Dated: Friday, May 30, 2014 05:24 hrs UTC

തന്റെ ജീവിതം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവിതകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് എന്റെ വിശ്വാസം. ഇന്ത്യയ്ക്ക് സമ്പന്നമായൊരു ചരിത്രമുണ്ട്. രാജ്യത്തെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുത്ത നിരവധി മഹാരഥന്മാരുണ്ട്. ഈ ഇതിഹാസ നായകരെ കുറിച്ചാണ് യുവാക്കള്‍ പഠിക്കേണ്ടത്. ഇവരുടെ ജീവിതമാണ് അവര്‍ ഉള്‍ക്കൊള്ളേണ്ടതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പി. നയിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ് സര്‍ക്കാരുകളാണ് മോദിയുടെ ജീവിതകഥ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.