You are Here : Home / News Plus

‘കുബേര’ റെയ്ഡ്: അനധികൃത പണമിടപാട് 2,000 കോടിയുടേത് : ആഭ്യന്തരമന്ത്രി

Text Size  

Story Dated: Friday, May 23, 2014 05:47 hrs UTC

സംസ്ഥാനത്ത് 2,000 കോടിയുടെ അനധികൃത പണമിടപാട് നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമാന്തര സമ്പദ് വ്യവസ്ഥയായി ഇത് മാറിയതായും സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയില്‍ മന്ത്രി വ്യക്തമാക്കി. ഓപറേഷന്‍ കുബേരയില്‍ സംസ്ഥാനത്ത് 721 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 7,830 റെയ്ഡുകള്‍ നടത്തി. 511 പേര്‍ അറസ്റ്റിലായി. 4.05 കോടി പിടിച്ചെടുത്തു. വിദേശ കറന്‍സികളും സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. ബ്ലേഡ് മാഫിയയില്‍നിന്ന് പണം വാങ്ങുന്നതോടെ കടക്കെണിയിലാകുന്നവരുടെ വീടും സ്വത്തും നഷ്ടപ്പെടുന്നു. ഇതൊഴിവാക്കാന്‍ എളുപ്പത്തില്‍ പണം പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ലഭ്യമാകുന്ന സംവിധാനം വേണം. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പലിശ നിരക്കിന് റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ടുവരണം. മാഫിയയെ സഹായിക്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.