You are Here : Home / News Plus

ബ്ലേഡ് സ്രാവുകള്‍ കുടുങ്ങും: ചെന്നിത്തല

Text Size  

Story Dated: Monday, May 12, 2014 08:07 hrs UTC

ഓപ്പറേഷന്‍ കുബേര ശക്തമായി മുന്നോട്ട് പോവുന്ന സാഹചര്യത്തില്‍ ബ്ലേഡ് മാഫിയകളിലെ വന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തരക്കാരെ കുടുക്കുന്നതിനായി ഗുണ്ടാ നിയമത്തില്‍ ഭേദഗതി വരുത്തുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ നടയെടുത്തതില്‍ ആഭ്യന്തര വകുപ്പിനെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അഭിനന്ദിച്ചു. മാഫിയയെ വലയിലാക്കാന്‍ തുടര്‍ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലേഡ് പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം അഞ്ചംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തെത്തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍ കുബേരന്‍ എന്ന പേരില്‍ പോലീസ് നടപടി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More