You are Here : Home / News Plus

സംസ്ഥാനത്തെ മദ്യവില്‍പനക്ക് നിയന്ത്രണം വേണമെന്ന് കമ്മീഷന്‍

Text Size  

Story Dated: Sunday, April 20, 2014 11:25 hrs UTC

സംസ്ഥാനത്തെ മദ്യവില്‍പനക്ക് നിയന്ത്രണം വേണമെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ബാറുകള്‍ രാവിലെ 11.30 മുതല്‍ രാത്രി 10 വരെ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാവൂ എന്നാണ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. നിലവാരം ഉയര്‍ത്താതെ ബാര്‍ ലൈസന്‍സ് നല്‍കരുതെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു.
കുറഞ്ഞത് ത്രീസ്റ്റാര്‍ പദവി ഉള്ളവര്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കാവൂ. നിലവിലെ ചില ബാറുകള്‍ക്ക് കള്ളുഷാപ്പുകളുടെ നിലവാരം മാത്രമാണുള്ളതെന്നും കമ്മീഷന്‍ കണ്ടത്തെി. ബാര്‍ ഹോട്ടലുകള്‍ക്കും മദ്യവില്‍പനശാലകള്‍ക്കും ദൂരപരിധിയില്‍ മാറ്റം പരിഗണിക്കാവുന്നതാണ്. എന്നാല്‍ കള്ളുഷാപ്പുകള്‍ക്ക് നിലവിലുള്ള 400 മീറ്റര്‍ ദൂര പരിധി നിലനിര്‍ത്തണം.
മദ്യം വാങ്ങുന്നവരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 21 വയസ്സു കഴിഞ്ഞവര്‍ക്കു മാത്രമേ മദ്യവില്‍പനശാലകളിലും ബാറുകളിലും മദ്യം വില്‍ക്കാവൂ-കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.