You are Here : Home / News Plus

ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം: സെന്‍സെക്സ് 22,000 കടന്നു

Text Size  

Story Dated: Monday, March 10, 2014 08:11 hrs UTC

ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റത്തോടെ സെന്‍സെക്സ് സര്‍വകാല ഉയരത്തിലത്തെി. മുംബൈ ഓഹരി സൂചിക (സെന്‍സെക്സ്) 22,000 കടന്നു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 86 പോയിന്റ് ഉയര്‍ന്ന് സര്‍വകാല റെക്കോഡായ 22,005.54 ല്‍ തൊട്ടു. പിന്നീട് 47 പോയിന്റ് താഴ്ന്ന് 21,872 ല്‍ വ്യാപാരം നടക്കുകയാണ്. നിഫ്റ്റിയും റെക്കോഡിലത്തെി. വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 6,548.75 വരെ ഉയര്‍ന്ന നിഫ്റ്റി ഇപ്പോള്‍ 6,487.35 പോയിന്റിലാണ്  വ്യാപാരം പുരോഗമിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഹരിയിലുണ്ടായ ഉണര്‍വ് രാജ്യത്തെ സാമ്പത്തിക സ്ഥിതി ഉയരുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരി വാങ്ങിക്കൂട്ടുകയാണ്. 15 ദിവസത്തിനിടെ ഏതാണ്ട് 100 കോടി ഡോളറിന്‍റെ  ഓഹരികളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ ധനസ്ഥാപനങ്ങള്‍ വാങ്ങിയത്. എട്ടു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപ പങ്കാളിത്തമാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More