You are Here : Home / News Plus

ജെ.ഡി.എസ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തു

Text Size  

Story Dated: Sunday, June 30, 2019 10:06 hrs UTC

പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞടുത്ത് ജനതാ ദള്‍ (എസ്). സി.കെ.നാണു എംഎല്‍എയെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ ദേവഗൗഡയാണ് പ്രഖ്യാപനം നടത്തിയത്.

കെ.കൃഷ്ണന്‍കുട്ടി മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. മാത്യു ടി തോമസിനെ നിയമസഭാ കക്ഷി നേതാവായും തിരഞ്ഞെടുത്തിട്ടുണ്ട്. സി.കെ.നാണുവായിരുന്നു നേരത്തെ ഈ പദവി വഹിച്ചിരുന്നത്. അധ്യക്ഷ സ്ഥാനത്തെചൊല്ലി പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നു.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.