You are Here : Home / News Plus

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ അന്തരിച്ചു

Text Size  

Story Dated: Friday, May 17, 2019 01:19 hrs UTC

മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ (88) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.നാല് തവണ മന്ത്രി ആയിരുന്നു. മൃതദേഹം 10 മണിക്ക് കൊല്ലം ഡിസിസിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് നാലിന് കൊല്ലത്തെ വീട്ട് വളപ്പിൽ നടക്കും. കെ കരുണാകരൻ , എകെ ആൻറണി മന്ത്രി സഭകളിലായി നാല് തവണ മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ വൈദ്യുതി, വനം,എക്സൈസ്, ആരോഗ്യം, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More