You are Here : Home / News Plus

ഹാർദിക് പട്ടേലിന് തിരിച്ചടി; തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത മങ്ങി

Text Size  

Story Dated: Tuesday, April 02, 2019 08:38 hrs UTC

പട്ടേൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ കീഴ്ക്കോടതി വിധിച്ച ശിക്ഷ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹാർദിക് പട്ടേലിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹർജി അടിയന്തിരമായി കേൾക്കണമെന്നായിരുന്നു ഹാർദിക് പട്ടേലിന്‍റെ ആവശ്യം. ഹർജി പരിഗണിക്കുന്നതിന് എന്താണ് ഇത്ര ധൃതിയെന്ന് സുപ്രീം കോടതി ചോദിച്ചു. അടുത്തിടെ കോൺഗ്രസിൽ ചേർന്ന ഹാർദിക് പട്ടേൽ ഗുജറാത്തിലെ ജാംനഗർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ജാംനഗർ മണ്ഡലത്തിൽ പത്രിക നൽകേണ്ട അവസാന ദിവസം വ്യാഴാഴ്ചയാണ്. ഇതോടെ ഹാർദിക് പട്ടേലിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ഏതാണ്ട് ഉറപ്പായി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More