You are Here : Home / News Plus

ദേവസ്വംബോര്‍ഡ് യോഗത്തില്‍ പ്രതീക്ഷയില്ലെന്ന് ശ്രീധരന്‍ പിള്ള.

Text Size  

Story Dated: Sunday, October 14, 2018 08:37 hrs UTC

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ദേവസ്വംബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതീക്ഷയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ബോര്‍ഡിന്റേത് ആത്മാര്‍ത്ഥത ഇല്ലാത്ത നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്നാണ് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞത്. തന്ത്രി കുടുംബം, പന്തളം കൊട്ടാരം, അയ്യപ്പ സേവാ സംഘം തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍വിധിയോടെയല്ല ചര്‍ച്ചയെന്നും പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. പൂജയും ആചാരനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെ തന്ത്രി കുടുംബം സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More