You are Here : Home / News Plus

മോഡി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ബന്ദ്

Text Size  

Story Dated: Friday, September 06, 2013 07:56 hrs UTC

മുഖ്യമന്ത്രി നരേന്ദ്രമോഡി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഗുജറാത്ത് ബന്ദ്. ഡി.ജി വന്‍സാരയുടെ വെളിപ്പെടുത്തലിന്‍്റെ പശ്ചാത്തലത്തിലാണ് ബന്ദ്.ഡി.ജി വന്‍സാര സമര്‍പ്പിച്ച രാജിക്കത്തില്‍ നരേന്ദ്രമോഡിക്കും മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ബന്ദ് നടത്തുന്നത്. വന്‍സാര ഗുജറാത്ത് ചീഫ് സെക്രട്ടറിക്കയച്ച രാജികത്തിലൂടെ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മോഡി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.