You are Here : Home / News Plus

കൊള്ളപ്പലിശയ്ക്ക് കടം വാങ്ങിയവരുടെ ബാധ്യത ബാങ്കുകള്‍ ഏറ്റെടുക്കും

Text Size  

Story Dated: Friday, June 27, 2014 05:12 hrs UTC

ബ്ലേഡുകാരില്‍ നിന്ന് കൊള്ളപ്പലിശയ്ക്ക് പണം വാങ്ങിയവരുടെ കട ബാധ്യതകള്‍ ബാങ്കുകള്‍ ഏറ്റെടുക്കും. 50,000 രൂപ വരെ വാങ്ങിയവരുടെ ബാധ്യത ഏറ്റെടുക്കാനാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചത്. കൊള്ളപ്പലിശ നല്‍കേണ്ടി വന്ന സാധാരണക്കാര്‍ക്ക് ഇതോടെ ബാങ്കിന്റെ പലിശനിരക്കില്‍ കടമെടുത്ത തുക തിരിച്ചടച്ചാല്‍ മതിയാകും. സമിതിയംഗങ്ങളായ ദേശസാല്‍കൃത ബാങ്കുകള്‍ അവരുടെ അടിസ്ഥാന നിരക്കിലാകും ഏറ്റെടുക്കുന്ന വായ്പകളുടെ പലിശ ഈടാക്കുക. 10.20-10.50 ശതമാനം വരെ പലിശനിരക്കില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷ കാലയളവ് വരെ വായ്പയായി നല്‍കാനാണ് തീരുമാനമെന്ന് ബാങ്കേഴ്‌സ് സമിതി അധ്യക്ഷനും കനറാ ബാങ്ക് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുമായ ആര്‍.കെ. ദുബെ പത്രസമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.