You are Here : Home / News Plus

സീറ്റ്‌ബെല്‍റ്റ്: തീരുമാനം നിലവിലെ സാഹചര്യം പഠിച്ചശേഷമെന്ന് ഋഷിരാജ്‌സിങ്‌

Text Size  

Story Dated: Tuesday, June 24, 2014 04:34 hrs UTC

വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്തിയശേഷം തീരുമാനമെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്. പിന്‍ സീറ്റ്‌ബെല്‍റ്റ് വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചല്ല അവധിയില്‍ പ്രതിഷേധിച്ചത്. വ്യക്തിപരമായ ആവശ്യത്തിനുവേണ്ടിയാണ് അവധിയെടുത്തതെന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അദ്ദേഹംമാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.