You are Here : Home / News Plus

പിന്‍സീറ്റ് ബെല്‍റ്റ്: പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ നടപ്പാക്കാന്‍ തയാറാണെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Tuesday, June 17, 2014 06:54 hrs UTC



പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ നടപ്പാക്കാന്‍ തയാറാണെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയില്‍ വിഷയം അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ഉത്തരവ് പിന്‍വലിച്ചത് ശരിയായില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.