You are Here : Home / News Plus

മുണ്ടെയുടെ വാഹനത്തില്‍ ഇടിച്ച കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

Text Size  

Story Dated: Tuesday, June 03, 2014 07:08 hrs UTC

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ വാഹനത്തില്‍ ഇടിച്ച ഇന്‍ഡിക്ക കാറിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇംപീരിയല്‍ ഹോട്ടലില്‍ ജോലിചെയ്യുന്ന ഗുര്‍ജിന്ദര്‍ സിങ്ങാണ് അറസ്റ്റിലായത്. പൃഥ്വിരാജ് റോഡ് - തുക്ലഗ് റോഡ് റൗണ്ട് എബൗട്ടില്‍വച്ച് ചൊവ്വാഴ്ച രാവിലെ 6.20 നാണ് ഗുര്‍ജിന്ദര്‍ ഓടിച്ച കാര്‍ മന്ത്രി മുണ്ടെയുടെ വാഹനത്തില്‍ ഇടിച്ചത്. 7.20 ഓടെ മുണ്ടെ എയിംസ് ആസ്പത്രിയില്‍ മരിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി. വിവരമറിഞ്ഞ് മുണ്ടെയുടെ കുടുംബാംഗങ്ങള്‍ ന്യൂഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം എയിംസ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.