You are Here : Home / News Plus

അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് രാജ്യദ്രോഹകുറ്റമായി ചിത്രീകരിക്കരുത് - മജീദ്‌

Text Size  

Story Dated: Saturday, May 31, 2014 04:39 hrs UTC

മലപ്പുറം: അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വരുന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇത്തരം പ്രചരണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മനുഷ്യക്കടത്തെന്ന പേരില്‍ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും നല്ല നിലയില്‍ അനാഥശാലകള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ ആവശ്യമായ ഭൗതിക സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലെ യതീംഖാനകളില്‍ അനാഥകുരുന്നുകള്‍ പ്രവേശനം തേടുന്നത്. ഇത് രാജ്യദ്രോഹകുറ്റമായി ചിത്രീകരിക്കുന്നത് ക്രൂരമാണ്. ഇത്തരം കുപ്രചരണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന തിരിച്ചറിയണം- കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ യതീംഖാനകളില്‍ പഠിച്ച് ഉന്നത സ്ഥാനങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇത് കണ്ടാണ് വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നത്. ഇത്തരം സ്ഥാപനങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടെ രേഖകള്‍ ഉറപ്പ് വരുത്താന്‍ യതീംഖാനകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.