നിയുക്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിസാവിലക്ക് യു.എസ്.വിദേശകാര്യ വകുപ്പ് നീക്കി. മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ഉടന്‍തന്നെ വിസാവിലക്ക് മാറ്റുകയായിരുന്നു.
ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് 2005 ലാണ് മോദിക്ക് വിസ നല്‍കേണ്ടെന്ന് അമേരിക്ക തീരുമാനിച്ചത്.
ആ തീരുമാനമാണ് അമേരിക്ക ഇപ്പോള്‍ മാറ്റിയത്. രാഷ്ട്രത്തലവന് എന്ന നിലയ്ക്ക് നരേന്ദ്രമോദിക്ക് ' എ-1' വിസയാണ് നല്‍കുകയെന്ന് വിദേശകാര്യ വകുപ്പ് വക്താവ് ജെന്‍ സാക്കി വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മോദിയെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ അഭിനന്ദിച്ചു. മോദിയുമായി ടെലിഫോണില്‍ സംസാരിച്ച ഒബാമ, അദ്ദേഹത്തെ യു.എസ് സന്ദര്‍ശനത്തിന് ക്ഷണിക്കുകയും ചെയ്തു.
Comments