You are Here : Home / News Plus

തുര്‍ക്കി ഖനി സ്ഫോടനം: മരണം 274

Text Size  

Story Dated: Thursday, May 15, 2014 05:03 hrs UTC

തുര്‍ക്കിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി. ഖനിയില്‍ ഇനിയും തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ സൗകര്യമില്ലാതെ കല്‍ക്കരി ഖനി പ്രവര്‍ത്തിപ്പിച്ചത് സര്‍ക്കാരിന് പറ്റിയ വീഴ്ചയാണെന്നാരോപിച്ച് ഇസ്താബൂളിലെ അങ്കാറയില്‍ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. അതേസമയം, അല്‍ബേനിയന്‍ പര്യടനം റദ്ദാക്കി പ്രധാനമന്ത്രി തയിബ് ഉര്‍ദുഗാന്‍ ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തി. ദുരന്തത്തിന്‍റെ  കാരണത്തെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് മൂന്നു ദിവസത്തെ ദു$ഖാചരണവും പ്രഖ്യാപിച്ചു. ഖനിക്കുള്ളിലെ വൈദ്യൂതി സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെതുടര്‍ന്ന് കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചാണു മിക്കവരും മരിച്ചത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.