You are Here : Home / News Plus

ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ ബോംബ് സ്ഫോടനം: ഒരു മരണം

Text Size  

Story Dated: Thursday, May 01, 2014 05:47 hrs UTC

ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചതായി റെയില്‍ വേ അധികൃതര്‍ സ്ഥിരീകരിച്ചു. ഗുണ്ടൂര്‍ സ്വദേശി സ്വാതി (22) ആണ് മരിച്ചത്. അപകടത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോര്‍ട്ട്.രാവിലെ 7.25 നാണ് സംഭവം. ബംഗളൂരു -ഗുവഹാത്തി എക്സ്പ്രസ് ട്രെയിനുള്ളിലാണ് ബോംബ് പൊട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഒമ്പതാം പ്ളാറ്റ്ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് സ്ഫോടനമുണ്ടായത്. യാത്രക്കാര്‍ ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ട്രെയിന്‍ നിര്‍ത്തിയിട്ട് അഞ്ചുമിനിട്ടിനു ശേഷമാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ട്രെയിന്‍്റെ എസ് 4 കോച്ചിനും എസ് 5 കോച്ചിനുമിടയില്‍ നിന്നാണ് സ്ഫോടന ശബ്ദംകേട്ടത്. ഈ കോച്ചുകള്‍ക്കിടയില്‍ നിന്നും രണ്ടു ബോംബുകള്‍ പൊട്ടിത്തെറിച്ചതായാണ് വിവരം. എന്നാല്‍ ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.