You are Here : Home / News Plus

കാറപകടത്തില്‍ ശോഭ നാഗി റെഡ്ഡി അന്തരിച്ചു

Text Size  

Story Dated: Thursday, April 24, 2014 04:18 hrs UTC


തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാറപകടത്തില്‍ പരിക്കേറ്റ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ശോഭ നാഗി റെഡ്ഡി അന്തരിച്ചു. കുര്‍ണൂല്‍ ജില്ലയിലെ അലഗഡയില്‍ വച്ചാണ് ശോഭ റെഡ്ഡി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.
തലയിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ അവരെ നന്ദ്യാലിയെ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഹൈദരബാദിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. എന്നാല്‍ വ്യാഴാഴ്ച രാവിലെയോടെ അന്ത്യം സംഭവിച്ചു.

ആന്ധ്ര നിയമസഭാംഗമായ ശോഭ അലഗഡയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.