വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്ഡ് ലിമിറ്റഡില്‍ കരാര്‍ തൊഴിലാളികളായ രണ്ടുപേര്‍ കോണിയില്‍ നിന്നും വീണു മരിച്ചു. മുഹമ്മദ് അലി (40), രമേഷ്(41) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.45 ഓടെയാണ് അപകടം. പെയിന്‍്റിങ് പണിയില്‍ ഏര്‍പ്പെട്ടിരുന്ന ഇരുവരും കോണിയില്‍ നിന്നും വീഴുകയായിരുന്നു. 60 അടിയോളം ഉയരത്തില്‍ നിന്നും താഴേക്കു വീണ ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
Comments