കുമളി ബസ്സ്റ്റാന്‍ഡില്‍ യുവതിയെ കുത്തികൊലപ്പെടുത്തി. തമിഴ്നാട് ബോഡി സ്വദേശി അന്നലക്ഷ്മിയാണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ പ്രതി മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമളി ബസ് സ്റ്റാന്‍ഡില്‍ രാവിലെ എട്ടു മണിയോടെയാണ് സംഭവം. അന്നലക്ഷ്മിയുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് മണികണ്ഠന് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് അവരെ കുത്തുകയായിരുന്നു. കുത്തേറ്റ അന്നലക്ഷ്മിയെ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Comments