You are Here : Home / News Plus

മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു

Text Size  

Story Dated: Saturday, April 19, 2014 06:04 hrs UTC

പൊന്മുടിയില്‍ മിനി ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നിലഗുരുതരമാണ്. പൊന്മുടി ഇരുപത്തിയൊന്നാം വളവിലാണ് അപകടമുണ്ടായത്. പുറകോട്ടെടുക്കുന്നതിനിടെയാണ് 50 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് ബസ് മറിഞ്ഞതെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. കുട്ടികളടക്കം 37 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. കൊല്ലം മിയ്യന്നൂരില്‍നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് നെടുമങ്ങാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.