You are Here : Home / News Plus

പദ്മനാഭസ്വാമി ക്ഷേത്രം: 'ബി' കല്ലറ തുറക്കണമെന്ന് അമിക്കസ് ക്യൂറി

Text Size  

Story Dated: Saturday, April 19, 2014 04:36 hrs UTC

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' കല്ലറ തുറന്ന് മൂല്യ നിര്‍ണയം നടത്തണമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ശുപാര്‍ശചെയ്തു. ഈ കല്ലറ നേരത്തേയും തുറന്ന് ഫോട്ടോയെടുത്തിട്ടുണ്ടെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രത്തില്‍നിന്ന് കണക്കില്‍പ്പെടാത്ത സ്വര്‍ണവുംമറ്റും കണ്ടെടുത്ത സാഹചര്യത്തില്‍ 'ബി' കല്ലറ തുറക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ഇതിനായി ഭക്തരുടെ വികാരങ്ങള്‍ കണക്കിലെടുത്ത് ദേവപ്രശ്‌നം നടത്താവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബി' ഉള്‍പ്പെടെയുള്ള എല്ലാ കല്ലറകളും 2007-ല്‍ തുറന്ന് ഫോട്ടോയെടുത്തിരുന്നുവെന്ന് വ്യക്തമാക്കുന്ന മൊഴികള്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അന്നത്തെ രാജാവ് മാര്‍ത്താണ്ഡവര്‍മ 2007 ആഗസ്ത് രണ്ടിന് പുറപ്പെടുവിച്ച സര്‍ക്കുലറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കല്ലറകള്‍ തുറന്ന്മൂല്യനിര്‍ണയത്തിനായി ഫോട്ടോയെടുക്കണമെന്ന് സുപ്രീംകോടതി പറഞ്ഞപ്പോള്‍, ദേവപ്രശ്‌നം ഉയര്‍ത്തി ഹര്‍ജിക്കാരായ ക്ഷേത്രംട്രസ്റ്റി എതിര്‍ക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 'ബി' കല്ലറ തുറക്കുന്നത് അപശകുനങ്ങള്‍ക്ക് വഴിവെക്കുമെന്ന് പറഞ്ഞിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.