You are Here : Home / News Plus

സംസ്ഥാന വോളിബോള്‍ താരം ജെ.എസ് ശ്രീറാം അപകടത്തില്‍ മരിച്ചു

Text Size  

Story Dated: Monday, November 25, 2019 07:30 hrs UTC

സംസ്ഥാന വോളിബോൾ താരം ജെ.എസ് ശ്രീറാം (23) ബൈക്ക് അപകടത്തിൽ മരിച്ചു. ചടയമംഗലം ജടായു ജംഗ്ഷനിൽ ശ്രീറാം സഞ്ചരിച്ച ബൈക്കും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.വെഞ്ഞാറമ്മൂട് നടന്ന വോളിബോൾ മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം. ദേശീയ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്. നിലമേൽ എൻ.എസ്.എസ് കോളേജ് മൂന്നാം വർഷ ചരിത്ര വിദ്യാർഥിയായിരുന്നു. വെട്ടിക്കവല ഗുരുപുഷ്പം ജയറാമിന്റേയും ശ്രീലേഖയുടേയും മകനാണ്. സഹോദരൻ: ശിവറാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.