You are Here : Home / News Plus

പാക്ക് താരങ്ങള്‍ക്ക് ഇനി ആശ്വസിക്കാം

Text Size  

Story Dated: Sunday, May 26, 2019 08:49 hrs UTC

ലോകകപ്പില്‍ നിന്നും ശ്രദ്ധ മാറാതിരിക്കാനായി പാക്കിസ്ഥാന്‍ കളിക്കാര്‍ കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കരുതെന്ന പിസിബിയുടെ നിര്‍ദേശത്തിന് നേരെ വന്‍ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണത്തില്‍ ഇളവു വരുത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.

എന്നാല്‍ ജൂണ്‍ പതിനാറാം തീയതി നടക്കുന്ന ഇന്ത്യക്കെതിരായ മത്സരത്തിന് ശേഷം മാത്രമാകും ഇളവ് ലഭിക്കുക. ഈ മത്സരത്തിന് ശേഷം കളിക്കാര്‍ക്ക് കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കാമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. പാക്ക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് അടക്കമുള്ള താരങ്ങളുടെ ആവശ്യപ്രകാരമാണ് പി സി ബി തീരുമാനത്തില്‍ ഇളവു വരുത്തിയത്. ഇംഗ്ലണ്ടില്‍ വെച്ച്‌ നടക്കുന്ന ലോകകപ്പില്‍ മേയ് മുപ്പത്തിയൊന്നിന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More