You are Here : Home / News Plus

സുരേഷ് കല്ലടയ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയില്ല

Text Size  

Story Dated: Sunday, April 28, 2019 07:21 hrs UTC

ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുമ്ബാകെ ഹാജരായെങ്കിലും കേസില്‍ സുരേഷിന്റെ പങ്ക് ഇനിയും അന്വേഷിക്കേണ്ടതുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം, യാത്രക്കാരെ മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിടികൂടിയവരെ കല്ലടയുടെ ആലുവയിലെ ഓഫീസിലെത്തിച്ച്‌ തെളിവെടുത്തു.ബസ് ഡ്രൈവര്‍ തമിഴ്‌നാട് കോയമ്ബത്തൂരിലെ നാച്ചിപാളയം സ്വദേശി കുമാര്‍ (55), മാനേജര്‍ കൊല്ലം പട്ടംതുരുത്ത് ആറ്റുപുറത്ത് ഗിരിലാല്‍ (37), ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ വിഷ്ണു (29), ബസ് ജീവനക്കാരായ പുതുച്ചേരി സ്വദേശി അന്‍വര്‍, ജിതിന്‍, ജയേഷ്, രാജേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചയാണ് എറണാകുളം വൈറ്റിലയില്‍ യാത്രക്കാരായ ബത്തേരി സ്വദേശി സചിന്‍ (22), സുഹൃത്ത് അഷ്‌കര്‍(22), തൃശൂര്‍ സ്വദേശി അജയ്ഘോഷ് എന്നിവരെ ബസ് ജീവനക്കാര്‍ കൂട്ടമായി മര്‍ദ്ദിച്ചത്. ഹരിപ്പാട് വച്ച്‌ കേടായ ബസിനു പകരം ബസ് ഏര്‍പ്പാടാക്കാത്തത് യുവാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇവര്‍ ഹരിപ്പാട് പൊലീസില്‍ പരാതിപ്പെട്ടതോടെ പകരം ബസ് എത്തിച്ച്‌ യാത്ര തുടര്‍ന്നു. ഈ ബസ് വൈറ്റിലയിലെ കല്ലട ഓഫീസിനു മുന്നിലെത്തിയപ്പോള്‍ ചോദ്യം ചെയ്യലിന് പ്രതികാരമായി ഒരു സംഘം ആളുകള്‍ ബസില്‍ കയറി യുവാക്കളെ മര്‍ദ്ദിച്ച്‌ റോഡില്‍ തള്ളുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More