You are Here : Home / News Plus

ഡിണ്ടിഗലില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു

Text Size  

Story Dated: Friday, September 06, 2013 08:14 hrs UTC

തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു.കോട്ടയം കുറുവിലങ്ങാട് സ്വദേശികളാണ് മരിച്ചത്‌. ജോസഫ് (45), ജിസ്മി (18), ജോസ് (50), ജോമി (25), ഡ്രൈവര്‍ സുനില്‍ (30) എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടില്‍ എന്‍ജിനീയറിങ്ങിന് വിദ്യാര്‍ഥിയായിരുന്ന ജിസ്മിയെ കൂട്ടി നാട്ടിലേക്ക് തിരിച്ചുപോവുന്നതിനിടെയായിരുന്നു ദുരന്തം.പുലര്‍ച്ചെ രണ്ടോടെ ഡിണ്ടിഗലില്‍ ഇവര്‍ സഞ്ചരിച്ച ടാറ്റ സുമോ വാന്‍ ബസില്‍ ഇടിച്ചാണ് കുടുംബത്തിലെ നാലുപേരും ഡ്രൈവറും മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.