You are Here : Home / News Plus

ചിരിക്കാനും ചിരിപ്പിക്കാനും ഇനി മുതല്‍ അവാര്‍ഡില്ല

Text Size  

Story Dated: Monday, May 12, 2014 11:13 hrs UTC


ഇനിമുതല്‍ സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്‌കാരപട്ടികയില്‍ മികച്ച ഹാസ്യ നടന്‍ ഉണ്ടാകില്ല.
അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് ഹാസ്യനടന്‍ എന്ന വിഭാഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ചലചിത്രരംഗം പരിഷ്‌കരിക്കാനായി നിയോഗിച്ച, അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ സമിതിയ്ക്ക് മുമ്പാകെയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. ദേശീയ തലത്തില്‍ ഹാസ്യ നടന് അവാര്‍ഡ് ഇല്ലാത്തതും ചലച്ചിത്ര രംഗത്ത് നിന്നുള്ള എതിര്‍പ്പും മൂലമാണ് ഈ വിഭാഗം ഒഴിവാക്കാന്‍ ശുപാര്‍ശ നല്‍കിയതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സമിതി ശുപാര്‍ശ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഈ അവാര്‍ഡ് നേടുന്ന അവസാനത്തെ ഹാസ്യനടനായി ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമ്മൂട് മാറും.

ഷാജി എന്‍ കരുണ്‍, സുരേഷ് കുമാര്‍, പന്തളം സുധാകരന്‍ എന്നിവരുള്‍പ്പെട്ട സമിതിയ്ക്ക മുമ്പാകെയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.