You are Here : Home / News Plus

ലൂമിയ 630 ഇന്ത്യന്‍ വിപണിയില്‍:ഡ്യുവല്‍സിം, വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം

Text Size  

Story Dated: Monday, May 12, 2014 10:44 hrs UTC

നോക്കിയ ലൂമിയ സീരിസിലെ ആദ്യ ഡ്യുവല്‍സിം ഫോണ്‍, ലൂമിയ 630 ഇന്ത്യയില്‍ അവതരിപ്പിച്ചു. 11,500 രൂപയാണ് വില. 10,500 രൂപയ്ക്ക് സിംഗിള്‍ സിം വേര്‍ഷനും ലഭ്യമാണ്. ഡ്യുവല്‍ സിം വേര്‍ഷന്‍ മെയ് 16 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും.

വിന്‍ഡോസ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 8.1 ആണ് ലൂമിയ 630-ല്‍ ഉപയോഗിച്ചിരിക്കുന്നത്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 ക്വാഡ്‌കോര്‍ പ്രോസസര്‍, 4.5 ഇഞ്ച് സ്‌ക്രീന്‍, ഗൊറില്ല ഗ്ലാസ്, 1850 എംഎഎച്ച് ബാറ്ററി, 5 എംപി ഓട്ടോഫോക്കസ് ക്യാമറ. 720 പിക്‌സല്‍ എച്ച്.ഡി. വീഡിയോ റെക്കോഡിംഗ്, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് (മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്) 512 എംബി റാം തുടങ്ങിയവയാണ് ലൂമിയ 630യുടെ സാങ്കേതിക പ്രത്യേകതകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.