You are Here : Home / News Plus

ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ നടപടി: ചെന്നിത്തല

Text Size  

Story Dated: Sunday, May 11, 2014 11:26 hrs UTC



ബ്ലേഡ് മാഫിയക്കെതിരെയും വ്യാജ മദ്യത്തിനെതിരെയും ശക്തമായ നടപടികളുമായി മുന്നോട്ട് പോവുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബ്ലേഡ് മാഫിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ കുബേര്‍ വിജയിപ്പിക്കുന്നതിനായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴുത്തറപ്പന്‍ പലിശ വാങ്ങി പൊതുജനങ്ങളെ ദ്രോഹിക്കുന്നവരെ വെറുതെ വിടില്ല. ഇത്തരം'ഷൈലോക്ക്മാര്‍ക്കെതിരെ' കടുത്ത നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവും. എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.