You are Here : Home / News Plus

ശാരദാ ചിട്ടി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Friday, May 09, 2014 07:06 hrs UTC

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ചിട്ടി തട്ടിപ്പില്‍ രാഷ്ട്രീയ നേതാക്കള്‍, പണമിടപാടുകാര്‍ അടക്കം ഉന്നതര്‍ക്കുള്ള പങ്കാണ് സി.ബി.ഐ അന്വേഷിക്കേണ്ടത്. കൂടാതെ സമാന രീതിയില്‍ ഒഡിഷ, അസം എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തട്ടിപ്പുകളും അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.ഈ വര്‍ഷം ഏപ്രിലിലാണ് ശാരദ ചിട്ടിക്കമ്പനികള്‍ പൊളിഞ്ഞത്. തുടര്‍ന്ന് ശാരദ ഗ്രൂപ്പിന്‍െറ നാല് കമ്പനികള്‍ക്കെതിരെ 560 പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ബംഗാള്‍ പൊലീസും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ 2,460 കോടി രൂപയുടെ തട്ടിപ്പ് നടന്നതായും 80 ശതമാനം ഇടപാടുകാര്‍ക്കും ഇതുവരെ പണം തിരികെ ലഭിച്ചിട്ടില്ളെന്നും കണ്ടെത്തി. നിക്ഷേപങ്ങളെല്ലാം ശാരദ ചെയര്‍മാന്‍ സുദിപ്ത സെന്നിന്‍െറ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.