You are Here : Home / News Plus

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന

Text Size  

Story Dated: Sunday, June 28, 2020 03:37 hrs UTC

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന ഇന്ന് മാത്രം സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത് 3,940പേര്‍ക്കാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 54 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 82,275 ആയി. അതേ സമയം ഇതുവരെ 45,537 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.
 
നിലവില്‍ 35,656 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.