You are Here : Home / News Plus

കോവിഡ് 19 ടെസ്റ്റിന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം

Text Size  

Story Dated: Tuesday, March 31, 2020 06:48 hrs UTC

കോവിഡ് 19 ടെസ്റ്റിന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം. പ്രാക്ടോയുടെ വെബ്സൈറ്റ് വഴിയാണ് കോവിഡ് 19 ടെസ്റ്റ് ബുക്കിംഗ് സേവനം ലഭിക്കുക. കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറിയായ തൈറോക്കെയറുമായി ചേര്‍ന്നാണ് പ്രാക്ടോ സേവനം ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ മുംബൈയില്‍ മാത്രമാകും സേവനം ലഭ്യമാകുകയെങ്കിലും വൈകാതെ രാജ്യത്താകെ സേവനം ലഭ്യമാക്കുമെന്ന് പ്രാക്ടോ അധികൃതര്‍ വ്യക്തമാക്കി.

ഇന്നലെ മുതലാണ് മുംബൈയില്‍ സേവനം ലഭ്യമായി തുടങ്ങിയത്. കോവിഡ് 19 ടെസ്റ്റിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ ടെസ്റ്റിനായി എത്തുമ്ബോള്‍ ഡോക്ടറുടെ കുറിപ്പടി, ഫിസിഷ്യന്‍ ഒപ്പുവച്ച ടെസ്റ്റ് റിക്വിസിഷന്‍ ഫോം, ഒരു ഫോട്ടോ ഐഡി കാര്‍ഡ് എന്നിവയും ഒപ്പം കരുതണം. 4,500 രൂപയാണ് കോവിഡ് 19 ടെസ്റ്റിന്. 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ടെസ്റ്റിന്റെ ഫലം രോഗിക്ക് പ്രാക്ടോയുടെ വെബ്സൈറ്റില്‍ അറിയാന്‍ സാധിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.