You are Here : Home / നിര്യാതരായി

ഐസക്ക് എബ്രഹാം (ഇട്ടികുഞ്ഞ്) നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, March 10, 2014 10:29 hrs UTC

ഹൂസ്റ്റണ്‍ . കോട്ടയം വെണ്‍കുറിഞ്ഞി കളത്തിങ്കല്‍ (പകലോമറ്റം വെട്ടിക്കുന്നേല്‍) പരേതരായ ചാക്കോ ഐസക്കിന്റേയും മറിയാമ്മ ഐസക്കിന്റേയും മകന്‍ ഐസക്ക് എബ്രഹാം (ഇട്ടികുഞ്ഞ്) 66 വയസ് ഹൂസ്റ്റണില്‍ നിര്യാതനായി. ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്. ഹൂസ്റ്റണ്‍ എല്‍ബിജെ ആശുപത്രിയില്‍ ദീര്‍ഘകാലം റേഡിയോളജി ടെക്നോളജിസ്റ്റായിരുന്ന ഐസക് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

 

ഭാര്യ ലീലാമ എബ്രഹാം, മുക്കൂട്ടുതറ പാലകുളം കുടുംബാംഗമാണ്. മക്കള്‍ : ബെനിറ്റ എബ്രഹാം (കാലിഫോര്‍ണിയ), ബെക്കി എബ്രഹാം (വാഷിങ്്ടണ്‍) പരേതയായ അന്നമ്മ മാത്യു, ഏലിയാമ്മ കുര്യന്‍ (ഹൂസ്റ്റണ്‍), മറിയാമ്മ എബ്രഹാം (ഫ്ലോറിഡ), ലീലാമ ജോസ് (ഹൂസ്റ്റണ്‍) എന്നിവര്‍ സഹോദരങ്ങളാണ്. വേക്ക്സര്‍വീസ് : മാര്‍ച്ച് 14 വെളളി വൈകിട്ട് അഞ്ച് മുതല്‍ 9 വരെ സ്ഥലം : സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഓള്‍ഡ് റിച്ച്മൌണ്ട് റോഡ്, ഹൂസ്റ്റണ്‍.

 

ഫൂണറല്‍ സര്‍വീസ് : മാര്‍ച്ച് 15 ശനി ഉച്ചതിരിഞ്ഞ് 2 പിഎം. സ്ഥലം: സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് 13133 ഓള്‍ഡ് റിച്ച്മൌണ്ട് , ഹൂസ്റ്റണ്‍, ടെക്സാസ് - 77099

തുടര്‍ന്ന് ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോസ് തോമസ് : 281 452 3311 ലീലാമ്മ എബ്രഹാം : 832 328 8419

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.