You are Here : Home / നിര്യാതരായി

എബ്രഹാം സി. മാത്യൂസ് ബോസ്റ്റണില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, February 28, 2018 12:51 hrs UTC

ബോസ്റ്റന്‍: ആദ്യകാല മലയാളി വ്യവസായിയും മലയാളികളുടെ എല്ലാ നല്ല കാര്യങ്ങള്‍ക്കും സഹായിയുമായിരുന്ന വാഴൂര്‍ ചിറമുഖത്ത് എബ്രഹാം സി. മാത്യൂസ് (എലിവേറ്റര്‍ കുഞ്ഞുമോന്‍) നിര്യാതനായി. തകര്‍ന്നു വീണ വേള്‍ഡ് ട്രേഡ് സെന്ററിന്റെ എലിവേറ്ററുകള്‍ക്കും കുഞ്ഞുമോന്റെ കമ്പനി സര്‍വീസിംഗ് നടത്തിയിരുന്നത് അക്കാലത്ത് ഇന്ത്യാ എബ്രോഡ്, മലയാളം പത്രം എന്നിവ അടക്കമുള്ള പത്രങ്ങള്‍ ഫീച്ചര്‍ ചെയ്തിരുന്നു. വേള്‍ഡ് ട്രേഡ് സെന്ററില്‍ ജോലിക്കാരായും ബിസിനസുകാരായും പല ഇന്ത്യാക്കാരും ഉണ്ടായിരുന്നെങ്കിലും സാങ്കേതിക രംഗത്ത് മറ്റാരും തന്നെ ഇല്ലായിരുന്നു ഷ്മിറ്റ് മെഷീന്‍ ഇന്‍കോര്‍പറേറ്റഡ്, നോര്‍ത്ത് അമേരിക്കന്‍ എലിവേറ്റര്‍ പ്രൊഡക്ട്‌സ് എന്നിവയാണു അദ്ധേഹം ന്യു യോര്‍ക്ക് ക്വീന്‍സില്‍ നടത്തിക്കൊണ്ടിരുന്ന സ്ഥാപനങ്ങള്‍ വാഴൂര്‍ വെള്ളക്കോട്ട് കുടുംബാംഗം മോളമ്മ ആണ് ഭാര്യ. മൂത്ത മകള്‍ ജൂലിയും ഭര്‍ത്താവ് കാജലും അഭിഭാഷകര്‍. ദിവ്യ, ആഷ എന്നിവര്‍ മക്കള്‍.

 

രണ്ടാമത്തെ പുത്രി ജസ്റ്റീന്‍. മൂന്നാമത്തെ പുത്രി ഡോ. ജാസ്മിന്‍. ഭര്‍ത്താവ് അലക്‌സ് കമ്പനി ഉടമയാണ്. പുത്രി മായ. ഇളയ പുത്രി ജോ ആന്‍, ഭര്‍ത്താവ് രാഹുല്‍ എന്നിവര്‍ ജര്‍മ്മനിയിലാണു. പുത്രന്‍ ആകാഷ്. പൊതുദര്‍ശനം: മാര്‍ച്ച് 2, 5 മുതല്‍ 9 വരെ; മാര്‍ച്ച് 3 ശനി രാവിലെ 9 മുതല്‍ 11 30 വരെ: ജോണ്‍ എവററ്റ് ആന്‍ഡ് സണ്‍സ് ഫ്യൂണറല്‍ ഹോം, 4 പാര്‍ക്ക് സ്റ്റ്രീറ്റ്, നാറ്റിക്ക്, മസച്ചുസെറ്റ്‌സ്, 01760 സംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 3, ഉച്ചക്ക് 1:30: കാര്‍മ്മല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, 467 റിവര്‍ റോഡ്, ഹഡ്‌സണ്‍, മസച്ച്ചുസെറ്റ്‌സ്01749 സംസ്‌കാരം: ഹൈലന്‍ഡ് സെമിത്തേരി, 54 സെന്റര്‍ സ്റ്റ്രീറ്റ്, ഡോവ, മസച്ചുസെറ്റ്‌സ്-02030

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.