You are Here : Home / നിര്യാതരായി

പാസ്റ്റര്‍ രാജന്‍ പരുത്തിമൂട്ടില്‍ ഡാളസില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 25, 2017 12:24 hrs UTC

ഡാളസ്: എടത്വ പരുത്തിമൂട്ടില്‍ പരേതനായ കുഞ്ഞച്ചന്‍ ഉപദേശിയുടെ കൊച്ചുമകനും, പരേതരായ ചെറിയാന്‍ ഫിലിപ്പ്, തങ്കമ്മ ഫിലിപ്പ് ദമ്പതികളുടെ മകനുമായ രാജന്‍ പരുത്തിമൂട്ടില്‍ (76) മാര്‍ച്ച് 24-നു വെള്ളിയാഴ്ച രാവിലെ ഡാളസില്‍ നിര്യാതനായി.

 

ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യ (ഫുള്‍ ഗോസ്പല്‍)സഭയുടെ സീനിയര്‍ ശുശ്രൂഷകനും, അമേരിക്കന്‍ മലയാളികളില്‍ അറിയപ്പെടുന്ന എഴുത്തുകാരനും, ക്രൈസ്തവ സാഹിത്യത്തിന് നിരവധി സംഭാവനകള്‍ (കഥ,കവിത, ലേഖനങ്ങള്‍) നല്‍കുക വഴി കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡിന് അര്‍ഹനായ രാജന്‍ പരുത്തിമൂട്ടില്‍ ഈയിടെ പ്രസിദ്ധീകരിച്ച "സര്‍വ്വേശ സമ്മാന സമാഹാരം' (തെരഞ്ഞെടുത്ത കൃതികള്‍ വായനക്കാര്‍ക്ക് നവ്യാനുഭവമായിരുന്നു. ഭാര്യ: പരേതയായ മറിയാമ്മ (റാന്നി ചെറുകര, കോളാക്കോട്ട് കുടുംബാംഗം). മക്കള്‍: ലൗലി, ലെവി ഫിലിപ്പ്, ലോര്‍ഡന്‍ ഫിലിപ്പ് (ഫിലിപ്പ് ഓട്ടോ, മസ്കറ്റ്). മരുമക്കള്‍: ഷാജി തോമസ്, ബ്രൈറ്റി, സുനിത (ഡാളസ്). പൊതുദര്‍ശനം: മാര്‍ച്ച് 25-നു ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ. സ്ഥലം: ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്, 940 ബാര്‍ണീസ് ബ്രിഡ്ജ് റോഡ്, മസ്കീറ്റ്, ടെക്‌സസ് 75150. സംസ്കാര ശുശ്രൂഷ: മാര്‍ച്ച് 26 ഞായര്‍ വൈകുന്നേരം 2 മുതല്‍ 5 വരെ. സ്ഥലം: ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്, മസ്കീറ്റ്. തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂഹോപ് സെമിത്തേരിയില്‍ സംസ്കാരം. സംസ്കാര ശുശ്രൂഷകള്‍ തൂലിക ടിവി യു.എസ്എയില്‍ ലഭ്യമാണ്. (thoolikatvusa.com).

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 718 4571 (ലെവി), 972 352 7489 (ലോര്‍ഡ്‌സണ്‍).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.